അവസാനം റാമും ജാനുവും കെട്ടിപ്പിടിച്ചു; ഇതാണ് യഥാര്‍ത്ഥ ക്ലൈമാക്‌സ് എന്ന് വിജയ് സേതുപതി, വീഡിയോ

റാമിന്റെയും ജാനുവിന്റെയും വിശേഷങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല
അവസാനം റാമും ജാനുവും കെട്ടിപ്പിടിച്ചു; ഇതാണ് യഥാര്‍ത്ഥ ക്ലൈമാക്‌സ് എന്ന് വിജയ് സേതുപതി, വീഡിയോ

റാമിന്റെയും ജാനുവിന്റെയും വിശേഷങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. നടന്‍ വിജയ് സേതുപതിയും നടി തൃഷയും നായികാനായകന്മാരായി അഭിനയിക്കുന്ന 96 ഇപ്പോഴും കമിതാക്കള്‍ക്ക് പ്രണയത്തിന് കൂടുതല്‍ ഊഷ്മളത പകരുന്ന ഒരു അനുഭവമാണ്. തീവ്രപ്രണയത്തിന്റെ കാത്തിരിപ്പിന്റെ അങ്ങേ തലയ്ക്കല്‍ നില്‍ക്കുമ്പോഴും റാമും ജാനുവും ഒരിക്കല്‍ പോലും സിനിമയില്‍ ആലിംഗനം ചെയ്തില്ല എന്നത് 96ന്റെ വലിയ പ്രത്യേകതയായിരുന്നു. 

 എന്നാല്‍ ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തില്‍ ഈ പരിഭവം മാറ്റിയിരിക്കുകയാണ് താരങ്ങള്‍. പാര്‍ഥിപനാണ് പ്രേക്ഷകരുടെ ഈ പരാതി വേദിയില്‍ അവതരിപ്പിച്ചത്. റാമും ജാനുവും ഒന്നുകെട്ടിപ്പിടിച്ചിരുന്നെങ്കില്‍ എന്ന് സിനിമ കണ്ടിറങ്ങിവര്‍ ആഗ്രഹിച്ചുപോയിട്ടുണ്ടെന്നും ഈ നൂറാം ദിനത്തില്‍ ആ പരാതി തീര്‍ക്കാന്‍ ഇരുവരെയും വേദിയിേലക്ക് ക്ഷണിക്കുകയും ചെയ്തു പാര്‍ഥിപന്‍.

പാര്‍ഥിപന്റെ ആവശ്യപ്രകാരം ഇരുവരും സ്‌റ്റേജില്‍ എത്തി ആലിംഗനം ചെയ്തു. ഇതായിരുന്നു സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് എന്ന് വിജയ് സേതുപതി പിന്നീട് പറഞ്ഞു. തൃഷ, സംവിധായകന്‍ പ്രേം കുമാര്‍, ഗോവിന്ദ് മേനോന്‍, വിജയ് സേതുപതി എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com