'സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തോന്നുന്നില്ല'; അടുത്ത ചിത്രവും സണ്ണിയ്‌ക്കൊപ്പമെന്ന് സലിംകുമാര്‍

മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും മധുരരാജയിലുണ്ടെന്നാണ് താരം പറയുന്നത്
'സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തോന്നുന്നില്ല'; അടുത്ത ചിത്രവും സണ്ണിയ്‌ക്കൊപ്പമെന്ന് സലിംകുമാര്‍

ബോളിവുഡ് സുന്ദരി സണ്ണി ലിയോണി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മമ്മൂട്ടി ചിത്രം മധുരരാജയിലെ ഗാനത്തിലൂടെയാണ് സണ്ണി എത്തുന്നത്. അടുത്തയിടെ നടന്ന ഗാനത്തിന്റെ ചിത്രീകരണവും മമ്മൂട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ ഫോട്ടോയില്‍ സലിംകുമാറിനെയും നമുക്ക് കാണാം. എന്നാല്‍ സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തനിക്ക് തോന്നിയില്ല എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇനി താന്‍ അഭിനയിക്കാന്‍ പോകുന്നത് സണ്ണി നായികയായി എത്തുന്ന രംഗീലയില്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോണി പ്രധാനവേഷത്തിെലത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ ലൊക്കേഷന്‍ ഗോവയാണ്.'-സലിം കുമാര്‍ പറഞ്ഞു.

പാക്കിരിരാജയില്‍ പ്രേക്ഷകരുടെ കൈയടി വാങ്ങിയ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രവുമായാണ് മധുരരാജയില്‍ സലിംകുമാര്‍ എത്തുന്നത്. മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും മധുരരാജയിലുണ്ടെന്നാണ് താരം പറയുന്നത്. മമ്മൂട്ടി പഴയ ഗെറ്റപ്പിലാണെങ്കിലും രാജയുടെ നമ്പറുകള്‍ എല്ലാം പുതിയതാണെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com