ഇതായിരിക്കുമോ മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റ്?; വിനയനും ലാലേട്ടനും ഒന്നിക്കുന്നു

മോഹന്‍ലാലുമായി ചേര്‍ന്ന് പുതിയ സിനിമ ചെയ്യാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിലുടെ വിനയന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സിനിമാ ആസ്വാദകരെ
ഇതായിരിക്കുമോ മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റ്?; വിനയനും ലാലേട്ടനും ഒന്നിക്കുന്നു

ലയാള സിനിമയില്‍ നിന്ന് വിലക്ക് നേരിട്ടതോടെ തന്റെ കാലം കഴിഞ്ഞുവെന്ന് എഴുതി തളളിയവരെ അതിശയിപ്പിച്ചു കൊണ്ട് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഇപ്പോള്‍ നടന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് പുതിയ സിനിമ ചെയ്യാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിലുടെ വിനയന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സിനിമാ ആസ്വാദകരെ.

മലയാളത്തിലെ മുന്‍നിര താരങ്ങളെ വച്ചു വിനയന്‍ സിനിമ എടുത്തിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മോഹന്‍ലാല്‍ മാത്രം വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നുളളത് വര്‍ഷങ്ങളായി പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണ്. മോഹന്‍ലാലിന്റെ അപരനായ മദന്‍ലാലിനെ വച്ച് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം  ചെയ്തതും അമ്മയും തിലകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലത്ത് മോഹന്‍ലാലിനെ വിനയന്‍ രൂക്ഷമായി വിമര്‍ശിച്ചതും എല്ലാം ഇതിനുളള കാരണങ്ങളായിരുന്നു. 

മോഹന്‍ലാലുമായി ചേര്‍ന്ന് ചെയ്യാന്‍ പോകാന്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കഥയെപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ പറയുന്നു. 

ഇന്ന് മോഹന്‍ലാലുമായി ഒരുപാട് നേരം സംസാരിച്ചെന്നും വളരെ പോസിറ്റീവായ ചര്‍ച്ചയായിരുന്നു അതെന്നും  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ചിത്രം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിനയന്‍ പറയുന്നു. കഥയെപ്പറ്റിയുള്ള അന്തിമതീരുമാനം ആയിട്ടില്ലെന്നും  പക്ഷേ വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കുമിതെന്നും വിനയന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com