വിതുമ്പുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല; ബാലഭാസ്‌കറിനായി വേര്‍പാടിന്റെ ഈണം, ചമത 

ഓമനതിങ്കള്‍ക്കിടാവോ എന്ന പ്രശസ്തമായ താരാട്ട് പാട്ടിന് വ്യത്യസ്തമായ ഈണവും ദൃശ്യാവിഷ്‌കാരവുമൊരുക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്
വിതുമ്പുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല; ബാലഭാസ്‌കറിനായി വേര്‍പാടിന്റെ ഈണം, ചമത 

ന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനുള്ള ആദരസൂചകമായി പുറത്തിറക്കിയ ചമത എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. ഓമനതിങ്കള്‍ക്കിടാവോ എന്ന പ്രശസ്തമായ താരാട്ട് പാട്ടിന് വ്യത്യസ്തമായ ഈണവും ദൃശ്യാവിഷ്‌കാരവുമൊരുക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.

വേർപാടിന്റെ ഈണത്തിൽ ആലപിച്ചിരിക്കുന്ന ​ഗാനവും ദൃശ്യങ്ങളും വിതുമ്പുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. മുംബൈയിലുള്ള വോയിസ് കള്‍ച്ചറല്‍ അക്കാദമിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. രാമനാഥന്‍ ഗോപാലകൃഷ്ണനാണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത്  ഊര്‍മിള വര്‍മ്മയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com