മോണോക്കിനി ധരിച്ച് വിസ്‌കി ഗ്ലാസില്‍ ഷക്കീല: തരംഗമായി പോസ്റ്റര്‍

90കളില്‍ തെന്നിന്ത്യ മുഴുവന്‍ തരംഗമായി മാറിയതായിരുന്നു ഷക്കീല ചിത്രങ്ങള്‍. 
മോണോക്കിനി ധരിച്ച് വിസ്‌കി ഗ്ലാസില്‍ ഷക്കീല: തരംഗമായി പോസ്റ്റര്‍

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടി ഷക്കീലയുടെ ബയോപിക്. റിച്ചാ ഛദ്ദയെ നായികയാക്കി ഇന്ദ്രജിത്ത്  ലങ്കേഷ്  ഒരുക്കുന്ന ചിത്രം തൊണ്ണൂറുകളുടെ ആരംഭത്തില്‍ ദക്ഷിണേഷ്യന്‍ സിനിമാ രംഗത്തെ തരംഗമായിരുന്ന ഷക്കീലയുടെ യഥാര്‍ഥ ജീവിതം തുറന്നു കാട്ടുന്നതാണ്. 90കളില്‍ തെന്നിന്ത്യ മുഴുവന്‍ തരംഗമായി മാറിയതായിരുന്നു ഷക്കീല ചിത്രങ്ങള്‍. 

ഒരു കാലത്തെ അഡല്‍റ്റ് ചിത്രങ്ങളിലെ നായിക ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിച്ച ചദ്ദ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്. 

വിസ്‌ക്കി ഗ്ലാസില്‍ ഇറങ്ങി നില്‍ക്കുന്ന മോണോക്കിനി ധരിച്ച റിച്ചയാണ് പോസ്റ്ററിലുള്ളത്. റിച്ച ചദ്ദ തന്റെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പങ്കു വെച്ചിരുന്നു. സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന റിച്ചയുടെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 

ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ പോണ്‍ സ്റ്റാര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഷക്കീലയുടെ പുറം ലോകം അറിയാത്ത ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com