'അങ്ങനെ ജീവിതത്തില്‍ ആദ്യമായി അവള്‍ എന്നോട് സോറി പറഞ്ഞു'; ഭാര്യയെ അടക്കിനിര്‍ത്താന്‍ പുതിയ ചിത്രം ജയം രവിയെ സഹായിച്ചത് ഇങ്ങനെ

ഭാര്യ ആര്‍തിയുമായുള്ള വഴക്കുകള്‍ തീരാന്‍ സിനിമ കാരണമായെന്നാണ് ജയം രവി പറയുന്നത്
'അങ്ങനെ ജീവിതത്തില്‍ ആദ്യമായി അവള്‍ എന്നോട് സോറി പറഞ്ഞു'; ഭാര്യയെ അടക്കിനിര്‍ത്താന്‍ പുതിയ ചിത്രം ജയം രവിയെ സഹായിച്ചത് ഇങ്ങനെ

യം രവി ചിത്രം അടങ്കമാറ് മികച്ച വിജയം നേടി മുന്നേറുകയാണ്. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ജയം രവിയുടെ ഭാര്യ ആര്‍തിയുടെ അമ്മയാണ്. സിനിമ വിജയിച്ചതിനൊപ്പം ചിത്രം കൊണ്ട് തനിക്ക് മറ്റു ചില ഗുണങ്ങളുമുണ്ടായെന്ന് തുറന്നു പറയുകയാണ് ജയം രവി. ചിത്രത്തിന്റെ വിജയആഘോഷ വേളയിലാണ് താരം ഇത് വെളിപ്പെടുത്തിയത്. 

ഭാര്യ ആര്‍തിയുമായുള്ള വഴക്കുകള്‍ തീരാന്‍ സിനിമ കാരണമായെന്നാണ് ജയം രവി പറയുന്നത്. ഭാര്യ എന്തിനെങ്കിലും തല്ലുപിടിച്ചാല്‍ താന്‍ ഷൂട്ടിന് പോവില്ലെന്ന് പറയും അതോടെ വഴക്കും അവസാനിക്കുമെന്നാണ് ജയംരവി പറയുന്നത്. ചിരിയോടെയാണ് ജയംരവിയുടെ വാക്കുകള്‍ എല്ലാവരും ഏറ്റെടുത്തത്. ''അടങ്കമാറിന്റെ ഷൂട്ടിങ് വേളയില്‍ മാത്രമാണ് ആര്‍തിയെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. ആര്‍തിയുടെ അമ്മയാണല്ലോ നിര്‍മാതാവ്. വീട്ടില്‍ എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാകുമ്പോള്‍, അമ്മയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നില്ല എന്നുപറയും. അങ്ങനെ വഴക്കുകള്‍ അവസാനിക്കും. അങ്ങനെ ജീവിതത്തിലാദ്യമായി ആര്‍തി എന്നോട് സോറി പറഞ്ഞു.''

ക്രിസ്മസ് റിലീസായാണ് ചിത്രം തീയെറ്ററില്‍ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായാണ് അടങ്കമാറില്‍ ജയംരവി എത്തുന്നത്. റാഷി ഖന്ന നായികയാവുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com