ഡബിൾ റോളിൽ നയൻതാര; ആകാംഷനിറച്ച് ഐറയുടെ ആദ്യ ടീസറെത്തി  

ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം ആണ് ഐറ സംവിധാനം ചെയ്യുന്നത്
ഡബിൾ റോളിൽ നയൻതാര; ആകാംഷനിറച്ച് ഐറയുടെ ആദ്യ ടീസറെത്തി  

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ‘ഐറ’യുടെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള നയന്‍താര ആദ്യമായാണ് ഇരട്ട വേഷത്തിലെത്തുന്നത്. 

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം ആണ് ഐറ സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ഒരുമിനിട്ടിലേറെ ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com