'പേട്ട' റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം: തിയേറ്ററുകള്‍ക്കായി തെലുങ്കില്‍ കടുത്ത തര്‍ക്കം

പേട്ടയ്ക്ക് പുറമെ മൂന്ന് തെലുങ്കു ചിത്രങ്ങളാണ് ജനുവരി 10,11,12 തിയ്യതികളില്‍ ആന്ധ്രയിലും തെലുങ്കാനയിലും റിലീസിനെത്തുന്നത്.
'പേട്ട' റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം: തിയേറ്ററുകള്‍ക്കായി തെലുങ്കില്‍ കടുത്ത തര്‍ക്കം

ജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയാണ് 2019ലെ ഏറ്റവും വലിയ റിലീസുകളിലൊന്ന്. ചിത്രം റിലീസ് ചെയ്യാന്‍ ഇനി രണ്ട് ദിവസങ്ങള്‍ കൂടിയേ ഉള്ളു. എന്നാല്‍ ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ റിലീസ് കടുത്ത പ്രതിസന്ധിയിലാണ്.

പേട്ടയ്ക്ക് പുറമെ മൂന്ന് തെലുങ്കു ചിത്രങ്ങളാണ് ജനുവരി 10,11,12 തിയ്യതികളില്‍ ആന്ധ്രയിലും തെലുങ്കാനയിലും റിലീസിനെത്തുന്നത്. അതുകൊണ്ട് തന്നെ പേട്ടക്കായി തിയ്യറ്ററുകള്‍ കണ്ടെത്താന്‍ വിതരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് തെലുങ്കിലെ പ്രമുഖ വിതരണക്കാരനായ അശോക് വല്ലഭനേനി. 

നിര്‍മാതാക്കളായ ദില്‍ രാജു, അല്ലു അരവിന്ദ് എന്നിവര്‍ 'മാഫിയ' കളിക്കുകയാണെന്നാണ് അശോകിന്റെ ആരോപണം. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അശോക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെലുങ്കു സിനിമകളുടെ റിലീസ് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ദില്‍ രാജു പറഞ്ഞു. അന്യഭാഷാ ചിത്രങ്ങള്‍ അതിന് ശേഷം മാത്രമേ പരിഗണിക്കുകയൂള്ളൂവെന്നും ദില്‍രാജു വ്യക്തമാക്കി. 

സിമ്രാന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതലേ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജനുവരി 5ന് ചിത്രത്തിന്റെ തിയേറ്റര്‍ ബുക്കുങ് ആരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com