മഞ്ഞ കുര്‍ത്തയില്‍ നരേന്ദ്ര മോദിയായി വിവേക് ഒബ്രോയ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഇതെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്
മഞ്ഞ കുര്‍ത്തയില്‍ നരേന്ദ്ര മോദിയായി വിവേക് ഒബ്രോയ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പിഎം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയാണ് മോദിയായി വേഷമിടുന്നത്. മേരികോമിന്റെ സംവിധായകന്‍ ഒമങ് കുമാറാണ് ചിത്രം ഒരുക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഇതെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്. ഞാന്‍ വളരെ അധികം ഭാഗ്യവാനാണ്. 16 വര്‍ഷം മുന്‍പ് കമ്പനിയില്‍ അവസരം ലഭിച്ചപ്പോള്‍ ഉണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍. അത്രതന്നെ ആകാംക്ഷയും പ്രതീക്ഷയുമുണ്ട്. ഒരു നടന് തന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വേഷമാണിത്. ഈ യാത്രയുടെ അവസാനം ഞാന്‍ മികച്ചൊരു നടനും നല്ല മനുഷ്യനുമായി മാറുമെന്നാണ് വിശ്വസിക്കുന്നത്.' ഒബ്രോയ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നേതാവാണ് നരേന്ദ്രമോദിയെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സ്‌ക്രീനില്‍ കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഞ്ഞ നിറത്തിലുള്ള കുര്‍ത്ത ധരിച്ച് താടിയും മുടിയും നരച്ച വിവേക് ഒബ്രോയിയെയാണ് ചിത്രത്തില്‍ കാണുന്നത്. ദേശഭക്തിയാണ് എന്റെ ശക്തി എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. 23 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com