ഫൈറ്റിനിടെ ബോറടിച്ചാല്‍ മോഹന്‍ലാലിന് എല്ലാം കളിയാണ്; വൈറലായി ഒടിയന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍', 'ലാലേട്ടന് ബോര്‍ അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ
ഫൈറ്റിനിടെ ബോറടിച്ചാല്‍ മോഹന്‍ലാലിന് എല്ലാം കളിയാണ്; വൈറലായി ഒടിയന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

ലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന് അവസാനം റിലീസായ ദിവസം മുതല്‍ വിവാദത്തില്‍ മുങ്ങിയ ചിത്രമാണ് ഒടിയന്‍. പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്നായിരുന്നു പ്രധാന ആരോപണം. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തിയെങ്കിലും മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. മോഹന്‍ലാലിന്റെ പ്രകടനത്തിനും അദ്ദേഹം ചിത്രത്തിനായി എടുത്ത പ്രയത്‌നത്തിനുമെല്ലാം ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കിയത്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒടിയനിലെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ്. 'ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍', 'ലാലേട്ടന് ബോര്‍ അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ കൈയിലിരുന്ന വടി വിരലില്‍ ബാലന്‍സ് ചെയ്യുന്ന ലാലേട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ആരോ ആണ് ഇത് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com