'കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ എനിക്കെന്തോ ഭയമാണ്, ഒറ്റപ്പെട്ടപോലെ തോന്നും'; കുടുംബത്തെക്കുറിച്ച് റഹ്മാന്‍

'എന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളൂ. അത് എന്റെ ഭാര്യ മെഹറുന്നീസ. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്'
'കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ എനിക്കെന്തോ ഭയമാണ്, ഒറ്റപ്പെട്ടപോലെ തോന്നും'; കുടുംബത്തെക്കുറിച്ച് റഹ്മാന്‍

രു കാലത്ത് മലയാളി യുവാക്കളുടെ പ്രതിരൂപമായിരുന്നു റഹ്മാന്‍. പ്രണയിച്ചും ഡാന്‍സുകളിച്ചുമെല്ലാം വളരെ പെട്ടെന്നാണ്‌ മലയാളികളുടെ മനസിലേക്ക് അദ്ദേഹം ഇടിച്ചു കയറിയത്. പിന്നീട് സിനിമയില്‍ നിന്ന് കുറച്ച് അകന്നു നിന്നെങ്കിലും ഇപ്പോള്‍ മലയാളത്തിലേയും തമിഴിലേയുമെല്ലാം ശക്തമായ സാന്നിധ്യമാണ് താരം. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണ് എന്നാണ് റഹ്മാന്‍ പറയുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യയേയും കുടുംബത്തേയും കുറിച്ച് താരം വാചാലനാലയത്. 

'എന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളൂ. അത് എന്റെ ഭാര്യ മെഹറുന്നീസ. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്നും കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ എനിക്കെന്തോ ഒരു ഭയമാണ്. ആകെ ഒറ്റപ്പെട്ടപോലെ തോന്നും. അവരാണ് എന്റെ ശക്തി. 

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തുവര്‍ഷങ്ങളില്‍ പല നടിമാരെയും എന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം എന്നെ സഹായിച്ചിട്ടേയുള്ളൂ. അതുകൊണ്ട് സഹതാരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ഗോസിപ്പുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ്. മെഹ്‌റുന്നീസയോട് ഞാന്‍ പറയാറുണ്ട്, എന്നെ പറ്റി ഇപ്പോള്‍ എന്തെങ്കിലും ഗോസിപ്പുകള്‍ ഉണ്ടായെങ്കില്‍ എന്ന്.' 

നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ നല്ലാതെ ഞെട്ടിച്ചെന്നും നമ്മുടെ ആളുകളോടു തന്നെ ദേഷ്യം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുഃഖമല്ല ദേഷ്യമാണ് നടി ആക്രമിക്കപ്പെട്ടപ്പോള്‍ തോന്നിയത്. സംസ്‌കാരത്തെക്കുറിച്ചും മാല്യത്തെക്കുറിച്ചുമെല്ലാം അഭിമാനത്തോടെ പറയുമ്പോഴും ഇത്തരം മോശം ആളുകളും സമൂഹത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com