സൂര്യയുടേയും ജ്യോതികയുടേയും മകന്‍ സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിലൂടെ

ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പറയുന്നതാണ് ചിത്രം
സൂര്യയുടേയും ജ്യോതികയുടേയും മകന്‍ സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിലൂടെ

തെന്നിന്ത്യന്‍ ആരാധകരുടെ പ്രീയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. വിവാഹത്തിന് ശേഷം കുറച്ചുകാലം സിനിമയില്‍ നിന്ന് മാറിനിന്ന ജ്യോതിക വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയിലൂടെ ഒന്നിച്ച് സിനിമയ്‌ക്കൊപ്പം ജീവിക്കുന്ന ഈ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമയിലേക്ക് എത്തുകയാണ്. സൂര്യയുടേയും ജ്യോതികയുടേയും മകന്‍ ദേവാണ് സിനിമയിലേക്ക് ഒരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. 

അച്ഛന്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് എട്ടു വയസുകാരനായ ദേവ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പറയുന്നതാണ് ചിത്രം. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. 

ചിത്രത്തിന്റെ പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെത്തേടിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് തേടുന്നത്. നന്നായി തമിഴ് സംസാരിക്കുന്നവരായിരിക്കണം എന്നതാണ് നിബന്ധന. സൂര്യ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com