മമ്മൂട്ടി സിനിമയില്‍ ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണി; വെളിപ്പെടുത്തി താരം

മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താനെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോ
മമ്മൂട്ടി സിനിമയില്‍ ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണി; വെളിപ്പെടുത്തി താരം

മലയാളികള്‍ക്ക് സണ്ണി ലിയോണിയോടുള്ള സ്‌നേഹത്തിന് ലോകം മുഴുവന്‍ സാക്ഷിയാണ്. മലയാളി ആരാധകരുടെ സ്‌നേഹം കണ്ട് മലയാളം സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യവും താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ലാലേട്ടനൊപ്പമല്ല മമ്മൂക്കയ്‌ക്കൊപ്പമാണ് സണ്ണി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. മമ്മൂട്ടിയുടെ മധുരരാജയിലാണ് താരം ഐറ്റം ഡാന്‍സുമായി എത്തുന്നത്. താരം തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. 

സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താനെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണി വ്യക്തമാക്കി. മധുരരാജയിലൂടെ മലയാളത്തില്‍ ഇത്തരമൊരു അവസരമുണ്ടായതിന്റെ സന്തോഷത്തിലാണ് താരം.  ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തില്‍ ഇരുവരും ഒന്നിക്കുന്നത്. കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണെന്ന് സണ്ണി വെളിപ്പെടുത്തി. 

സൂപ്പര്‍ഹിറ്റായ പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണിത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, നെടുമുടി വേണു, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി വിജയരാഘവന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com