നിര്‍മ്മാണത്തിലേക്ക് കടന്ന മറ്റ് നടന്‍മാര്‍ക്ക് ഇല്ലാത്ത പ്രത്യേകത പൃഥ്വിക്കുണ്ട്, അതാണ് പൃഥ്വിയുടെ പ്ലസ്: മമ്ത മോഹന്‍ദാസ് (വിഡിയോ) 

പൃഥ്വിരാജിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി മമ്ത മോഹന്‍ദാസ്
നിര്‍മ്മാണത്തിലേക്ക് കടന്ന മറ്റ് നടന്‍മാര്‍ക്ക് ഇല്ലാത്ത പ്രത്യേകത പൃഥ്വിക്കുണ്ട്, അതാണ് പൃഥ്വിയുടെ പ്ലസ്: മമ്ത മോഹന്‍ദാസ് (വിഡിയോ) 

ന്‍വര്‍, സെലുലോയിഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വി-മമ്ത ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നയന്‍. നടന്‍ പൃഥ്വിരാജ് തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുകഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ പ്രശംസിച്ചതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി.

ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി മമ്ത മോഹന്‍ദാസ്. സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പുറത്തുവിട്ട വിഡിയോയിലാണ് പൃഥ്വിരാജ് എന്ന നടനെക്കുറിച്ചും നിര്‍മാതാവിനെക്കുറിച്ചും മമ്ത മനസ്സ് തുറക്കുന്നത്. പൃഥ്വി എന്നും സിനിമയുടെ ഭാവി വാഗ്ദാനമായി നിലകൊള്ളുന്ന ഒരു താരമാണ്. പല വ്യത്യസ്ത കാര്യങ്ങള്‍ പൃഥ്വി പരീക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സെലുലോയിഡിന് ശേഷമുള്ള കാലം ബോളിവുഡിലും മറ്റുമായി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പൃഥ്വിയെയാണ് കണ്ടത്. പൃഥ്വി നിര്‍മാതാവുകൂടെയായ നയനില്‍ ഒപ്പം അഭിനയിക്കുമ്പോള്‍ സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനുള്ള പൃഥ്വിയുടെ ശ്രമങ്ങള്‍ എനിക്ക് കാണാം, മമ്ത പറഞ്ഞു.

നിര്‍മ്മാണത്തിലേക്ക് കടന്ന മറ്റ് നടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി മലയാള സിനിമയെ ഒരു ഹോളിവുഡ് ലെവലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പൃഥ്വിയുടെ ഭാഗത്തുനിന്നുണ്ടെന്നും അതുതന്നെയാണ് താരത്തിന്റെ പ്ലസ് പോയിന്റെന്നും മമ്ത വിഡിയോയില്‍ പറയുന്നു. 

പൃഥ്വിക്കൊപ്പം ബാലതാരം അലോക് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മമ്തയ്ക്ക് പുറമേ ഹിന്ദി നടി വാമിഖയുടെ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് നിര്‍മാണം. 

ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റര്‍ ഷമീര്‍ മൊഹമ്മദ്. ആര്‍ട് ഗോകുല്‍ ദാസ്. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. കോസ്റ്റ്യൂം സമീറ സനീഷ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com