പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ സഹായം നിന്നു; അവര്‍ക്ക് ഏറെ സ്വീകരണം കിട്ടി; തുറന്നു പറഞ്ഞ് സേതുലക്ഷ്മി 

പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ സഹായം നിന്നു - അവര്‍ക്ക് ഏറെ സ്വീകരണം കിട്ടി - തുറന്നു പറഞ്ഞ് സേതുലക്ഷ്മി 
പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ സഹായം നിന്നു; അവര്‍ക്ക് ഏറെ സ്വീകരണം കിട്ടി; തുറന്നു പറഞ്ഞ് സേതുലക്ഷ്മി 

വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി മാസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു നടിക്കും മകനും സഹായവുമായി രംഗത്ത് എത്തിയത്. ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തി. പിന്നാലെ നടിയുടെ മനസിനെ എല്ലാവരും വാഴ്ത്തി.

എന്നാല്‍ മകന്റെ രോഗത്തിന് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായെന്നാണ് സേതുലക്ഷ്മി പറയുന്നത്. അവര്‍ അത്തരം വാഗ്ദാനം നല്‍കിയതിലൂടെ തന്റെ വരുമാനം അന്നുമുതല്‍ നിന്നു.മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു,' ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി O പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്'. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ ആവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. അവര്‍ക്ക് അതിന്റെ പേരില്‍ കുറെ സ്വീകരണങ്ങള്‍ ലഭിച്ചു. പൊന്നമ്മ എല്ലാ എറ്റടെത്തു എന്നു പറഞ്ഞതോടെ ജനങ്ങള്‍ അങ്ങനെ വിചാരിച്ചു കാണും. ഫെയ്മസ് ആവുന്നതിന് വേണ്ടിയാണ് പൊന്നമ്മ ചെയ്തതെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്താല്‍ ഫെയ്മസ് ആകാമായിരുന്നല്ലോയെന്നായി പൊന്നമ്മയുടെ മറുപടി. അതിന് അവര്‍ പൊന്നമ്മയ്ക്ക് കൊടുത്തത് അവര്‍ക്ക് അത്തരത്തില്‍ ഫെയ്‌സമസ് ആകേണ്ടെന്നായിരുന്നുവെന്ന് സേതുലക്ഷ്മി പറഞ്ഞു

അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, കിഡ്‌നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു' സേതുലക്ഷ്മി വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com