രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിൽ അനു സിത്താര എത്തുന്നു, ദിലീപിന്റെ നായികയായി 

സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും
രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിൽ അനു സിത്താര എത്തുന്നു, ദിലീപിന്റെ നായികയായി 

ന്റെ ഉമ്മാന്റെ പേര്, ഒരു കുപ്രസിദ്ധ പയ്യന്‍, രാമന്റെ ഏദന്‍തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അനു സിത്താര ഇനി ദിലീപിന്റെ നായിക. വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് അനു സിത്താര ദിലീപിന്റെ നായികയായെത്തുന്നത്. സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

സിനിമയിൽ രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് അനു സിത്താര എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ.  ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇരുവരുടെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ചിത്രത്തിലെ കഥാപാത്രമെന്ന് അണിയറപ്രവർത്തകർ‌ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com