എന്നെ ഞാനാക്കി മാറ്റിയ ആള്‍: നാലാം വര്‍ഷം പ്രണയം വെളിപ്പെടുത്തി റബേക്ക

'ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്'
എന്നെ ഞാനാക്കി മാറ്റിയ ആള്‍: നാലാം വര്‍ഷം പ്രണയം വെളിപ്പെടുത്തി റബേക്ക

സീരിയല്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റബേക്ക സന്തോഷ്. ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നാല് വര്‍ഷത്തോളമായി കാത്ത് സൂക്ഷിച്ച പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സീരിയല്‍ താരം.

സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുട കാമുകന്‍. 'ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്' ഈ കുറിപ്പോടെയാണ് റബേക്ക തന്റെ പ്രണയം വ്യക്തമാക്കിയത്. കാമുകന്റെയും അമ്മയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോ സഹിതമായിരുന്നു റബേക്കയുടെ വെളിപ്പെടുത്തല്‍. 

നാലുവര്‍ഷമായുള്ള പ്രണയം ഇതിലും മനോഹരമായി തുറന്ന് പറയാന്‍ വാക്കുകളില്ല. സഹോദരിയുടെ മകന്റെ മാമ്മോദീസ ചടങ്ങിനിടെ ശ്രീജിത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ പ്രണയം തുറന്നു പറഞ്ഞത്.

ഒരു സീരിയലിന്റെ വര്‍ക്കിനിടയിലാണ് ശ്രീജിത്തിനെ റബേക്ക പരിചയപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായകനാണ് ശ്രീജിത്ത്. മാര്‍ഗംകളിയാണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.

എറണാകുളം സെന്റ് തെരേസാസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റബേക്ക. തനിക്ക് സീരിയലിന്റെ തിരക്കുകളും ശ്രീജിത്തിന് സിനിമയുടെ തിരക്കുമുള്ളതിനാല്‍ ഉടന്‍ വിവാഹമില്ലെന്നും റബേക്ക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com