ദാദാസാഹിബിലെ നെടുനീളന്‍ ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞ് ആരാധകന്‍; ചിരിച്ച് കേട്ടിരുന്ന് മമ്മൂട്ടി; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ദാദാ സാഹിബിലെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടിയുടെ മനം കവര്‍ന്ന ഒരു മിമിക്രി കലാകാരനാണ്
ദാദാസാഹിബിലെ നെടുനീളന്‍ ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞ് ആരാധകന്‍; ചിരിച്ച് കേട്ടിരുന്ന് മമ്മൂട്ടി; വിഡിയോ

ന്റെ ഇഷ്ടതാരത്തിന്റെ മുന്നില്‍നിന്ന് അദ്ദേഹത്തിന്റെ തന്നെ ശബ്ദം അനുകരിക്കുക എന്നത് ഏതൊരാളുടേയും സ്വപ്‌നമാണ്. അങ്ങനെ ഒരു അവസരം കിട്ടിയാല്‍ ഇരിപ്പുറക്കാതെ എത്ര നെടുനീളന്‍ ഡയലോഗാണെങ്കിലും ഒറ്റയടിക്ക് പറഞ്ഞു തീര്‍ക്കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ദാദാ സാഹിബിലെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടിയുടെ മനം കവര്‍ന്ന ഒരു മിമിക്രി കലാകാരനാണ്. 

ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്കാണ് ഹക്കീ പട്ടേപ്പാടം എന്ന മിമിക്രി കലാകാരന്‍ എത്തിയത്. ദാദാ സാഹിബിലെ വലിയ ഡയലോഗ് മമ്മൂട്ടിയ്ക്ക് മുന്നില്‍ അനുകരിച്ചു കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. ചിരിച്ചുകൊണ്ട് ഇത് കേട്ടിരിക്കുന്ന മമ്മൂട്ടിയേയും കാണാം. പ്രിയ താരത്തിന് മുന്നില്‍ നില്‍ക്കുന്നതിന്റെ അമ്പരപ്പും പരിഭ്രമവുമെല്ലാം ഹക്കീമിന്റെ മുഖത്ത് നിറഞ്ഞു നില്‍ക്കുകയാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

എന്നാല്‍ അതിനൊപ്പം കസേരയില്‍ കാല്‍ കയറ്റിവെച്ചുള്ള മമ്മൂട്ടിയുടെ ഇരിപ്പിനെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ ഹക്കീമിനോട് മമ്മൂട്ടി ഇരിക്കാന്‍ പറഞ്ഞതാണെന്നും എന്നാല്‍ അത്രയ്ക്ക് വലിയ സ്വപ്‌നം ആയതിനാല്‍ അദ്ദേഹത്തിന് ഇരിപ്പ് ഉറച്ചില്ലെന്നുമാണ് കണ്ടു നിന്നവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com