മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ചോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ച് മോഹന്‍ലാല്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്
മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ചോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

ഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി മീറ്റിങ് നടന്നത്. അതിനിടെ അമ്മ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിരല്‍ ചൂണ്ടി ഗൗരവത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടത്. 

മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ച് മോഹന്‍ലാല്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. ശബ്ദം മ്യൂട്ട് ചെയ്തുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീഡിയുടെ പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തു വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തനിക്ക് പരിചയമുള്ള ഫോട്ടോഗ്രാഫറോട് തമാശരൂപത്തില്‍ സംസാരിച്ചതാണ് വൈറല്‍ വാര്‍ത്തയ്ക്ക് കാരണമായത്. 

സിനിമ മാസികയായ നാനയുടെ ഫോട്ടോഗ്രാഫര്‍ മോഹനോടാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. അമ്മയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മീറ്റിങ് കഴിഞ്ഞ് മുറിക്കാനായി ഒരു കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു. കേക്കില്‍ ചാരിനില്‍ക്കരുതെന്ന് മോഹനോട് പറയുന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ യഥാര്‍ഥ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ പറയുന്നത് കേട്ട് മോഹന്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്നതും മോഹന്‍ അവിടെനിന്ന് മാറിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com