ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു; പൂജാചടങ്ങിൽ നിറസാന്നിധ്യമായി മീനാക്ഷി (വിഡിയോ) 

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം
ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു; പൂജാചടങ്ങിൽ നിറസാന്നിധ്യമായി മീനാക്ഷി (വിഡിയോ) 

ടൻ ദിലീപിന്റെ സഹോദരൻ അനൂപും സിനിമ സംവിധാനത്തിലേക്ക്. അനൂപിന്റെ ആദ്യ ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം. 

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയാണ് അനൂപിന്റെ കന്നി സംവിധാനം. അർജുൻ അശോകനാണ് ചിത്രത്തിലെ നായകൻ. 

വൈശാഖ്, നാദിര്‍ഷ, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണൻ, വിനീത് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നിർമ്മാതാവായ രജപുത്ര രഞ്ജിത്ത്, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയായിരുന്നു ചടങ്ങിലെ താരം. പൂജാ ചടങ്ങുകളിൽ ഉടനീളം അച്ഛനൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com