'കഥാപാത്രമാകുമ്പോള്‍ പലതും ചെയ്യേണ്ടി വരും'; വേറെ പണിയൊന്നുമില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നത്; വിമര്‍ശനവുമായി യുവനായിക

ട്രോളുകളെ ഒരുതരത്തിലും കാര്യമാക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ട്
'കഥാപാത്രമാകുമ്പോള്‍ പലതും ചെയ്യേണ്ടി വരും'; വേറെ പണിയൊന്നുമില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നത്; വിമര്‍ശനവുമായി യുവനായിക


ട്രോളന്‍മാരെ വിമര്‍ശിച്ച് യുവനായിക രാകുല്‍ പ്രീത് സിങ്. ട്രോളുകള്‍ക്ക് മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നതെന്നുമാണ് താരം പറയുന്നത്.

ജീവിതത്തില്‍ വലിയ കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും പുകവലി വിവാദത്തെ കുറിച്ച് താരം വ്യക്തമാക്കി.

രാകുല്‍ നായികയായ 'മന്‍മധുഡു2'വിന്റെ ടീസറിലെ രാകുള്‍ പുകവലിക്കുന്ന രംഗങ്ങള്‍ വ്യാപക വിമര്‍ശനവും ട്രോളുകളും നേരിട്ടിരുന്നു.

''കഥാപാത്രമാകുമ്പോള്‍ പലതും ചെയ്യേണ്ടി വരും. പുക വലിച്ചതും അങ്ങനെയാണ്. അതിനെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ട. ട്രോളുകളെ ഒരുതരത്തിലും കാര്യമാക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ട്''.–താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com