ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; 'സഹോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിലെ വിഎഫ്എക്‌സ് ജോലികള്‍ നീണ്ടുപോയതോടെയാണ് റിലീസ് തീയതി നീട്ടേണ്ടി വന്നതെന്ന് നിര്‍മ്മാതാക്കള്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; 'സഹോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ : ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബാഹുബലി താരം പ്രഭാസിന്റെ പുതിയ ചിത്രം സഹോയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാനായിരുന്നു ഒടുവില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ വിഎഫ്എക്‌സ് ജോലികള്‍ നീണ്ടുപോയതോടെയാണ് റിലീസ് തീയതി നീട്ടേണ്ടി വന്നതെന്ന് നിര്‍മ്മാതാക്കളായ യു വി ക്രിയേഷന്‍സ് വ്യക്തമാക്കി. 

ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കുമെന്നും യു വി ക്രിയേഷന്‍സ് അറിയിച്ചു. 100 വില്ലന്മാരാണ് പ്രഭാസിനെ നേരിടുന്നത്. അബുദാബിയില്‍ 10 ഏക്കര്‍ സ്ഥലത്ത് പ്രത്യേകം സെറ്റിട്ടാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. 

ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സുജീത് ആണ് സംവിധായകന്‍. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യുമെന്നും യു വി ക്രിയേഷന്‍സ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com