മെട്രോമാന്റെ കഥയ്ക്ക് പേര് 'രാമസേതു'; ഇ ശ്രീധരനാകാൻ ജയസൂര്യ, ഒപ്പം ഇന്ദ്രൻസും 

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് നടന്നു
മെട്രോമാന്റെ കഥയ്ക്ക് പേര് 'രാമസേതു'; ഇ ശ്രീധരനാകാൻ ജയസൂര്യ, ഒപ്പം ഇന്ദ്രൻസും 

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം ആസ്പദമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് നടന്നു. സുരേഷ്ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് രാമസേതു എന്നാണ് പേരിട്ടിരിക്കുന്നത്. അജയ് നായർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണത്തില്‍ നിന്ന് തുടങ്ങി കൊച്ചി മെട്രോവരെ നീളുന്ന ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. 30 വയസുകാരനായ ഇ ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ചിത്രത്തിൽ ഇന്ദ്രന്‍സ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 ഏപ്രിലോടെ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com