'കുമ്പളങ്ങിക്കു വേണ്ടി ബോളിവുഡ് ചിത്രം വേണ്ടെന്നു വെച്ചു'; തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

ദംഗല്‍ സംവിധാനം ചെയ്ത നിതീഷ് തിവാരിയുടെ ചിത്രത്തില്‍ മലയാളിയായ കോളെജ് വിദ്യാര്‍ത്ഥിയുടെ റോളാണ് ഷെയ്‌നിനെ തേടിയെത്തിയത്
'കുമ്പളങ്ങിക്കു വേണ്ടി ബോളിവുഡ് ചിത്രം വേണ്ടെന്നു വെച്ചു'; തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

വര്‍ഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയിലേക്ക് ഷെയ്ന്‍ നിഗത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതും കുമ്പളങ്ങിയാണ്. ബോളിവുഡിലേക്കുള്ള ക്ഷണം വേണ്ടെന്നു വെച്ചാണ് ഷെയ്ന്‍ കുമ്പളങ്ങിയില്‍ അഭിനയിക്കുന്നത്. ഡേറ്റ് പ്രശ്‌നമായതിനാലാണ് ഷെയ്ന്‍ ഹിന്ദി ചിത്രം വേണ്ടെന്നു വെക്കുന്നത്. ഇത് നല്ല തീരുമാനമായെന്നാണ് താരം പറയുന്നത്. 

ദംഗല്‍ സംവിധാനം ചെയ്ത നിതീഷ് തിവാരിയുടെ ചിത്രത്തില്‍ മലയാളിയായ കോളെജ് വിദ്യാര്‍ത്ഥിയുടെ റോളാണ് ഷെയ്‌നിനെ തേടിയെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇത്. സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ചോപ്രയാണ് ഷെയ്‌നിനെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ടീം കൊച്ചിയില്‍ എത്തി ഒഡിഷന്‍ നടത്തി. ബോളിവുഡിലേക്ക് അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ടായിരുന്നെന്നും ഷെയ്ന്‍ പറയുന്നു. 

അപ്പോഴേക്കും കുമ്പളങ്ങിയുടെ ചിത്രീകരണം ആരംഭിച്ചു. ഡേറ്റ് പ്രശ്‌നം ഉണ്ടായി. അതുകൊണ്ട് ബോളിവുഡ് ചിത്രത്തില്‍ കമ്മിറ്റ് ചെയ്യാന്‍ പറ്റിയില്ല. ആരോടാണെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ബോളിവുഡ് സിനിമയില്‍  അഭിനയിക്കാമെന്ന് അന്ന് ഞാന്‍ ഏറ്റിട്ടില്ലായിരുന്നു. അതുകൊണ്ട് കുമ്പളങ്ങി ചെയ്യാമെന്ന് തീരുമാനിച്ചു. ആ തീരുമാനം നല്ലതായി വരികയും ചെയ്തു.' ഷെയ്ന്‍ വ്യക്തമാക്കി. 

ഇനിയും ബോളിവുഡില്‍ നിന്ന് അവസരം വന്നാല്‍ മറ്റു കമ്മിറ്റുകള്‍ ഒന്നും ഇല്ലെങ്കില്‍ അത് ചെയ്യുമെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് വിളി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. സുഷാന്ത് സിംഗ് രജപുതിനെ നായകനാക്കിയൊരുക്കുന്ന ഛിഛോര്‍ എന്ന ചിത്രത്തിലേക്കായിരുന്നു ഷെയ്‌നിനെ ക്ഷണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com