'ഇരുട്ടത്താണ് ഒറ്റയ്ക്കാണ് എന്ന് കരുതി പേടിക്കാന്‍ നില്‍ക്കണ്ട, ഉറക്കേ കൂവിയാല്‍ മതി'; സ്‌നേഹം പകരുന്ന വൈറസ് ഗാനം; വീഡിയോ

'ഇരുട്ടത്താണ് ഒറ്റയ്ക്കാണ് എന്ന് കരുതി പേടിക്കാന്‍ നില്‍ക്കണ്ട, ഉറക്കേ കൂവിയാല്‍ മതി'; സ്‌നേഹം പകരുന്ന വൈറസ് ഗാനം; വീഡിയോ

സ്‌പ്രെഡ് ലൗ എന്ന് തുടങ്ങുന്ന ഗാനം അടയാളപ്പെടുന്നത് പ്രശ്‌നങ്ങളെ ഒന്നിച്ച് നിന്ന് പൊരുതി തോല്‍പ്പിച്ചവരെയാണ്

'എന്റെ ചെങ്ങായി ഇരുട്ടത്ത് ആണ് ഒറ്റയ്ക്കാണ് എന്ന് വെച്ചിട്ട് പേടിക്കാനൊന്നും നിക്കണ്ടാട്ടോ... ഉറക്കെ ഒന്ന് കൂവി നോക്കിയ മതി. ആരേലുമൊക്കെ തിരിച്ചു കൂവുലെ, ആരേലുമോക്കേ വരൂലേ... അങ്ങനെ അല്ലേ നമ്മള് ഇവിടെവരെ എത്തിയത്.' സ്‌നേഹം പകരാന്‍ ആഹ്വാനം ചെയ്ത് വൈറസിലെ ഗാനം എത്തി. 

വീണ്ടും നിപ്പ ഭീതിയിലേക്ക് കേരളം നീങ്ങുന്നതിന് ഇടയിലാണ് കഴിഞ്ഞ വര്‍ഷം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ കാലത്തെക്കുറിച്ച് ചിത്രം വൈറസ് തീയെറ്ററില്‍ എത്തുന്നത്. ഈ മാസം ഏഴിനാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് റിലീസിനെത്തുന്നത്. അതിന് മുന്നോടിയായി ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് വൈറസ് ടീം. 

സ്‌പ്രെഡ് ലൗ എന്ന് തുടങ്ങുന്ന ഗാനം അടയാളപ്പെടുന്നത് പ്രശ്‌നങ്ങളെ ഒന്നിച്ച് നിന്ന് പൊരുതി തോല്‍പ്പിച്ചവരെയാണ്.  സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം പാടിയിരിക്കുന്നത് ഷെല്‍ടന്‍ പിന്‍ഹെയ്‌റോയും മഡോണ സെബാസ്റ്റിയനും ചേര്‍ന്നാണ്. ശ്രീനാഥ് ഭാസിയേയും മഡോണയേയും വീഡിയോ ഗാനത്തില്‍ കാണാം. സ്‌നേഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍ എന്തിനേയും നമുക്ക് നേരിടാനാവുമെന്നാണ് ഗാനത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് ഗാനം.  

ദുഷ്‌കരമായ വര്‍ഷത്തില്‍ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ സ്‌നേഹവും മനുഷ്യത്വവും കൊണ്ട് നേരിട്ട ഓരോ വ്യക്തിക്കുമാണ് ഈ ഗാനം സമര്‍പ്പിക്കുന്നതെന്ന് വൈറസ് ടീം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com