'നിനക്ക് അറിയാമെന്ന് എനിക്കറിയാം'; ഇഷ്ടം പറഞ്ഞ് മഞ്ജു വാര്യര്‍; ഒപ്പം ബര്‍ത്ത്‌ഡേ ഗേളിനൊപ്പമുള്ള ചിരിച്ചിത്രവും

ഇരുവരും ഒരുമിച്ചുള്ള ചിരിച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
'നിനക്ക് അറിയാമെന്ന് എനിക്കറിയാം'; ഇഷ്ടം പറഞ്ഞ് മഞ്ജു വാര്യര്‍; ഒപ്പം ബര്‍ത്ത്‌ഡേ ഗേളിനൊപ്പമുള്ള ചിരിച്ചിത്രവും

ലയാളികളുടെ പ്രിയതാരം ഭാവനയുടെ മുപ്പത്തിമൂന്നാം പിറന്നാളാണ് ഇന്ന്. ഭാവനയ്ക്ക് മനോഹരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഭാവനയോടുള്ള സ്‌നേഹം വ്യക്തമാക്കിക്കൊണ്ട് വളരെ രസകരമായ കുറിപ്പാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിരിച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഒറ്റനോട്ടത്തില്‍ മഞ്ജു എന്താണ് ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചുപോകുന്ന രീതിയിലാണ് കുറിപ്പ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം എന്നാണ് മഞ്ജു പറയുന്നത്. നിനക്കറിയാമെന്ന് എനിക്കറിയാം എന്നത് രണ്ട് പ്രാവശ്യം എടുത്തുപറഞ്ഞിരിക്കുകയാണ് താരം. രണ്ടു പേരും ഒന്നിച്ചുള്ള മനോഹരമായ മൂന്ന് ചിരിച്ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ ഭാവനയ്ക്ക് ആശംസയുമായി എത്തുന്നത്. 

വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് ഭാവന. തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേക്ക് 99 ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ 96 ന്റെ പോലെ ചിത്രം വലിയ വിജയമായില്ല. കഴിഞ്ഞ വര്‍ഷമാണ് കന്നട സിനിമ നിര്‍മാതാവും നടനുമായ നവീനുമായി ഭാവന വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം താരം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com