വൈറസ് റിലീസ് മാറ്റില്ല ; നാളെ തിയേറ്ററുകളില്‍, നിപയെ ഇനിയും അതിജീവിക്കുമെന്ന് ആഷിഖ് അബു

നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടിരുന്നു.
വൈറസ് റിലീസ് മാറ്റില്ല ; നാളെ തിയേറ്ററുകളില്‍, നിപയെ ഇനിയും അതിജീവിക്കുമെന്ന് ആഷിഖ് അബു

വൈറസിന്റെ റിലീസ് മാറ്റി വയ്ക്കില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. കഴിഞ്ഞ വര്‍ഷത്തെ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും നമ്മള്‍ കരുത്തരും ആത്മവിശ്വാസമുള്ളവരുമാണെന്നും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠത്തിലെ ഒരു അധ്യായമാണ് കേരളത്തിന്റെ പോരാട്ടം. വൈറസ് ആ പരിണാമത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സംവിധായകന്‍ വിശദീകരണവുമായി എത്തിയത്. 

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് 

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്.

വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ.

With bated breath we have been closely watching the proceedings following the recent Nipah report in the State. Proud to see how the state’s brilliant administrative team and medical team has set up complete protocol within no time.

The movie VIRUS chronicles the journey of how we addressed, fought and survived the last outbreak. How we traced, studied and contained it. We did it then even when we had no information or former knowledge about the virus. Today medical textbooks have kerala’s medical paper on the same subject.

Virus is a Survival Thriller. We did it last time and we will do it this time too. Together. Releasing worldwide on June 7th.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com