'കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം', 'രൗദ്രം 2018'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  

'കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം', 'രൗദ്രം 2018'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018

പ്രളയം പ്രമേയമാക്കി ജയരാജ് ഒരുക്കുന്ന 'രൗദ്രം 2018' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ടൊവീനോ തോമസ് ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018. പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം എന്ന് പോസ്റ്ററില്‍ കാണാം.

പ്രകൃതിയുടെ അത്യൂ​ഗ്രമായ രൗദ്രത്തിനുമുന്നിൽ‌ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 എന്ന് കുറിച്ചാണ് ടൊവിനോ പോസ്റ്റർ പുറത്തുവിട്ടത്. പ്രളയ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന നിലയില്‍,ഏറ്റവും വലിയ പരീക്ഷണകാലഘട്ടത്തിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോ​ഗപ്പെടുത്തുകയാണെന്നും താരം കുറിച്ചു.

രഞ്ജി പണിക്കരും കെപിഎസി ലളിതയുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിലും രഞ്ജി പണിക്കര്‍ ആയിരുന്നു പ്രധാന കഥാപാത്രം. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ എന്നിവരും രൗദ്രം 2018ല്‍ ശ്രദ്ധേയവേഷങ്ങളിലെത്തുന്നുണ്ട്. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com