എട്ടുവര്‍ഷം ചാന്‍സ് ചോദിച്ചു നടന്നു, അവസാനം 'വൈറസ്' കിട്ടി; അദ്ദേഹത്തോട് ചോദിക്കാന്‍ ഒരു മോശവും വിചാരിക്കേണ്ട: ആസിഫ് അലി (വീഡിയോ)

സിനിമയിലെത്തി പത്ത് വര്‍ഷമായിട്ടും ഇപ്പോഴും അവസരം ചോദിച്ച് സംവിധായകരെ സമീപിക്കാറുണ്ടെന്ന്  ആസിഫ്
എട്ടുവര്‍ഷം ചാന്‍സ് ചോദിച്ചു നടന്നു, അവസാനം 'വൈറസ്' കിട്ടി; അദ്ദേഹത്തോട് ചോദിക്കാന്‍ ഒരു മോശവും വിചാരിക്കേണ്ട: ആസിഫ് അലി (വീഡിയോ)

ലയാള സിനിമയില്‍ ഏറെ തിരക്കുളള നടനാണ് ആസിഫ് അലി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലുടെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലുടെയാണ് ആസിഫ് അലി മലയാള സിനിമാ ലോകത്ത് എത്തുന്നത്. എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം സൃഷ്ടിക്കാന്‍ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.  തിയേറ്ററുകളില്‍ എത്തിയ ആഷിഖ് അബു ചിത്രം വൈറസും നിറഞ്ഞ സദസ്സില്‍ ഓടുകയാണ്.

ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. സിനിമയിലെത്തി പത്ത് വര്‍ഷമായിട്ടും ഇപ്പോഴും അവസരം ചോദിച്ച് സംവിധായകരെ സമീപിക്കാറുണ്ടെന്ന്  ആസിഫ് വെളിപ്പെടുത്തി. എട്ട് വര്‍ഷത്തോളം അവസരം ചോദിച്ചതിന് ശേഷമാണ് ആഷിഖ്  അബു സംവിധാനം ചെയ്ത വൈറസിലെ റോള്‍ ലഭിച്ചതെന്നും ഒരു  അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. 

'കഥാപാത്രങ്ങളില്ലാത്തത് കൊണ്ടല്ല അവസരം ചോദിക്കുന്നത്. ചില സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് തോന്നും. ചിലരുടെ സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തോന്നും. അത് സിനിമയോടുള്ള ഇഷ്ടം കാരണമാണ്.'

'രാജീവേട്ടനൊപ്പം (രാജീവ് രവി) ഒരു സിനിമ ചെയ്യാന്‍ പോകുകയാണ്. അതിന്റെ ആവേശത്തിലാണ്. വൈറസിന്റെ ഷൂട്ടിങ്ങിനിടെയാണ് രാജീവേട്ടനെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. ബോളിവുഡില്‍ പോലും പേരെടുത്ത ക്യാമറാമാന്‍ ആണ് അദ്ദേഹം. അദ്ദേഹം ചെയ്ത സിനിമകളെല്ലാം നമുക്കിഷ്ടപ്പെട്ട സിനിമകളാണ്. അദ്ദേഹത്തിനോട് അവസരം ചോദിക്കണമെന്ന് തീരുമാനിച്ചിരുന്നു.'

'ചോദിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അപ്പോഴാണ് അദ്ദേഹം ഇങ്ങോട്ട് പറയുന്നത്, ഒരു സിനിമയുണ്ട് നീ കേട്ടുനോക്കാന്‍. ഒരു ചാന്‍സ് തരുമോ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു ഞാന്‍ എന്ന് അദ്ദേഹത്തോട് പറഞ്ഞു.' 

'സന്തോഷ് ശിവന്റെ അടുത്ത് പോയി അവസരം ചോദിക്കുന്നതില്‍ ഒരു മോശവും വിചാരിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഒരു അന്താരാഷ്ട്ര ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ നമ്മള്‍ പഠിക്കുന്നവയാണ്. ചാന്‍സ് ചോദിച്ച് കിട്ടിയാല്‍ എനിക്കും സിനിമ കാണുന്നവര്‍ക്കുമാണ് അതിന്റെ ഗുണം. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരോട് സ്ഥിരമായി ചാന്‍സ് ചോദിക്കാറുണ്ട്.' - ആസിഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com