'രാഷ്ട്രീയ പാര്‍ട്ടിക്കു പിടിച്ചുനില്‍ക്കാന്‍ എന്റെ സിനിമ വേണ്ട'; ആഷിക് അബു

തന്റെ ചിത്രത്തില്‍ തന്റെ ഇടതു രാഷ്ട്രീയം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് ആഷിക് അബു പറയുന്നത്
'രാഷ്ട്രീയ പാര്‍ട്ടിക്കു പിടിച്ചുനില്‍ക്കാന്‍ എന്റെ സിനിമ വേണ്ട'; ആഷിക് അബു

ടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന സംവിധായകനാണ് ആഷിക് അബു. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം ഫേയ്‌സ്ബുക്കിലൂടെയും അഭിമുഖങ്ങളിലൂടെയും വ്യക്തമാക്കാന്‍ അദ്ദേഹം മടിക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ രാഷ്ട്രീയത്തിന് കാര്യമായ സ്ഥാനം നല്‍കാറില്ല. നിപ്പ കാലത്തെ കേരളത്തെ അടയാളപ്പെടുത്തുന്ന വൈറസിന്റെ കാര്യവും അങ്ങനെതന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് നിലനില്‍ക്കാന്‍ തന്റെ സിനിമകള്‍ വേണ്ടെന്നാണ് ആഷിക് അബു പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആഷികിന്റെ പ്രതികരണം. 

'കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുന്നവരാണ് നമ്മുടെ സമൂഹം. അതിനാല്‍ എന്റെ സിനിമയില്‍ കൊടി പിടിക്കുന്നതുകൊണ്ട് യാതൊരുഗുണമുണ്ടാകില്ല. ഞാന്‍ അത് ചെയ്യുകയാണെങ്കില്‍ പ്രക്ഷകരെ കളിയാക്കുന്നതുപോലെയാവും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് നിലനില്‍ക്കാന്‍ എന്റെ കൈയില്‍ നിന്നുള്ള പ്രൊപ്പകാണ്ട ചിത്രങ്ങളുടെ കാര്യമില്ല. ആളുകള്‍ അങ്ങനെയാണ് കാണുന്നതെങ്കില്‍ കൂടി ഞാന്‍ കാര്യമാക്കില്ല.' ആഷിക് അബു പറഞ്ഞു. 

തന്റെ ചിത്രത്തില്‍ തന്റെ ഇടതു രാഷ്ട്രീയം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് ആഷിക് പറയുന്നത്. എന്നാല്‍ അത് മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും കൂടി രാഷ്ട്രീയമായിരിക്കും. എതെങ്കിലും കാരണംകൊണ്ട് തന്റെ രാഷ്ട്രീയ നിലപാട് മാറ്റേണ്ട കാര്യമില്ലെന്നും ആഷിക് അബു വ്യക്തമാക്കി.

വൈറസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com