'കൃഷ്ണന്‍, വല്യ മീശയാണല്ലോടാ'; ശുഭരാത്രി രണ്ടാം ടീസര്‍ പുറത്ത്; നിറഞ്ഞ് സിദ്ദിഖും ദിലീപും 

വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികയായി എത്തുന്നത്
'കൃഷ്ണന്‍, വല്യ മീശയാണല്ലോടാ'; ശുഭരാത്രി രണ്ടാം ടീസര്‍ പുറത്ത്; നിറഞ്ഞ് സിദ്ദിഖും ദിലീപും 

ദിലീപ് പ്രധാന വേഷത്തില്‍ എത്തുന്ന ശുഭരാത്രിയിലെ രണ്ടാമത്തെ ടീസര്‍ എത്തി. കൃഷ്ണന്‍ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തില്‍ സിദ്ദിഖും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികയായി എത്തുന്നത്. 

ആദ്യ ടീസറില്‍ നിന്ന് വ്യത്യസ്തമായി പൊലീസുകാരനായ കൃഷ്ണനെയാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം ഒരുമയുടെ സന്ദേശവും നല്‍കുന്നുണ്ട്. നാദിര്‍ഷ, നെടുമുടി വേണു, ഇന്ദ്രന്‍സ്, വിജയ് ബാബു, ആശാ ശരത്ത്, ശാന്തി കൃഷ്ണ, കെപിഎസ് സി ലളിത, ഷീലു എബ്രഹാം തുടങ്ങിയവരേയും ടീസറില്‍ കാണാം. 

ആദ്യചിത്രത്തില്‍ കൃഷ്ണന്റെ കുടുംബത്തെയാണ് പരിചയപ്പെടുത്തിയത്. മികച്ച അഭിപ്രായമാണ് ആദ്യ ടീസറിന് ലഭിച്ചത്. അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത് ആല്‍ബിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. ബിജിപാലാണ് സംഗീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com