ജാതി സംഘടനകളുടെ പ്രതിഷേധം: ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു, ബ്രാഹ്മണര്‍ക്ക് മാത്രം എന്താണ് ഇത്ര അസ്വസ്ഥതയെന്ന് സംവിധായകന്‍

ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനത്തിന് നേരെ പ്രതിഷേധം
ജാതി സംഘടനകളുടെ പ്രതിഷേധം: ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു, ബ്രാഹ്മണര്‍ക്ക് മാത്രം എന്താണ് ഇത്ര അസ്വസ്ഥതയെന്ന് സംവിധായകന്‍

കാന്‍പൂര്‍: ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനത്തിന് നേരെ പ്രതിഷേധം. ജാതി സംഘടനകള്‍ കാന്‍പൂരില്‍ തീയേറ്ററുകള്‍ക്ക് നേരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത്, ആയുഷ്മാന്‍ ഖുറാന മുഖ്യവേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്നതിന് ഇടെയാണ് പ്രതിഷേങ്ങളുമായി ജാതിസംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. 

തീയേറ്ററുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയ സംഘം, പോസ്റ്ററുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് തീയേറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു. 

എല്ലാ ഷോകളും ഹൗസ് ഫുള്ളാണെന്നും എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 

'എല്ലാ ജില്ലകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാന്‍പൂരിലെ ബ്രാഹ്മണര്‍ മാത്രം എന്തിനാണ് അസ്വസ്ഥരാകുന്നത്? ജില്ലാ ഭരണകൂടത്തിന്റെ നിഷ്‌ക്രിയ നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്'- സംവിധായകന്‍ അനുഭവ് സിന്‍ഹ പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15നെപ്പറ്റി പ്രതിപാദിക്കുന്നതാണ് ചിത്രം. കുറ്റാന്വേഷണ കഥയായി മുന്നോട്ടുപോകുന്ന ചിത്രം, ജാതികൊലപാതകങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. 2014ലെ ബദാവുന്‍ കൂട്ട ബലാത്സംഗ കേസ്, 2016ലെ ഉന ആക്രമണം എന്നിവയൊക്കെ പശ്ചാതലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com