കട്ടക്കലിപ്പില്‍ ടൊവിനോ; ലൂസിഫറിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയെറ്ററില്‍ എത്തുന്നത്
കട്ടക്കലിപ്പില്‍ ടൊവിനോ; ലൂസിഫറിലെ പുതിയ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. ടൊവിനോ തോമസിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജതിന്‍ രാമദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ക്ലീന്‍ ഷേവില്‍ കലിപ്പ് ലുക്കിലാണ് ടൊവിനോ. മോഹന്‍ലാലിന്റേതുപോലെ വള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വണ്ടിയില്‍ നിന്ന് പുറത്തേക്കുനോക്കുന്ന ടൊവിനോയെയാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ ഇരുപത്തിമൂന്നാം പോസ്റ്ററാണ് ഇത്. ആരാധകര്‍ ആവേശത്തോടെയാണ് പോസ്റ്ററിനെ ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഇന്ദ്രജിത്ത്, നൈല ഉഷ, ബാല തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com