ധ്യാനനിരതയായി പ്രിയദര്‍ശിനി രാംദാസ്; ലൂസിഫറിലെ മഞ്ജു വാര്യര്‍

പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്
ധ്യാനനിരതയായി പ്രിയദര്‍ശിനി രാംദാസ്; ലൂസിഫറിലെ മഞ്ജു വാര്യര്‍

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നായിക മഞ്ജു വാര്യരുടെ കാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വെള്ള വസ്ത്രത്തില്‍ ധ്യാനനിരതയായി ഇരിക്കുന്ന മഞ്ജു വാര്യരെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിലെ 24ാം കാരക്റ്റര്‍ പോസ്റ്ററാണ് ഇത്. വനിത ദിനത്തിന്റെ ഭാഗമായി ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇന്നലെയാണ് ടൊവിനോയുടെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായാണ് ടൊവിനോ എത്തുന്നത് എന്നാണ് സൂചന.

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഇന്ദ്രജിത്ത്, നൈല ഉഷ, ബാല തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com