ബോളിവുഡ് ചിത്രം ബഡായി ഹോ മലയാളത്തിലും; ടൊവിനോയും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍? 

നീന ഗുപ്തയുടെ അമ്മ കഥാപാത്രമാകാൻ രമ്യാ കൃഷ്ണയുടെയും ആശാ ശരത്തിന്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്
ബോളിവുഡ് ചിത്രം ബഡായി ഹോ മലയാളത്തിലും; ടൊവിനോയും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍? 

ബോളിവുഡ് ചിത്രം ബഡായി ഹോ തെന്നിന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം റിമേക്ക് ചെയ്യുമെന്ന് നിർമ്മാതാവ് ബോണി കപൂർ അറിയിച്ചു. റീമേക്കിനുള്ള എല്ലാ അവകാശവും താൻ സ്വന്തമാക്കിയെന്നും തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ തന്നെ ചിത്രമൊരുക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞത്. 

ഒരു ഇരുപത്തിയഞ്ചുകാരനെയും തങ്ങളുടെ മൂന്നാമത്തെ കുട്ടിക്കായി കാത്തിരിക്കുന്ന അവന്റെ മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം.റീമേക്ക് പ്രഖ്യാപനം എത്തിയതിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിൽ ആരായിരിക്കും പ്രധാനകഥാപാത്രമാകുന്നത് എന്നത് സംബന്ധിച്ചും ചർച്ചകൾ തുടങ്ങി. തമിഴിൽ നടൻ സിദ്ധാർത്ഥ് നായകനാകണമെന്നാണ് അഭിപ്രായമെങ്കിൽ മലയാളത്തിൽ ടൊവിനോയെയാണ് നിർദ്ദേശിക്കുന്നത്.

ബഡായി ഹോയിലെ നീന ഗുപ്തയുടെ അമ്മ കഥാപാത്രമാകാൻ രമ്യാ കൃഷ്ണയുടെയും ആശാ ശരത്തിന്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. മലയാളത്തിൽ അമ്മയായി ഉർവ്വശിയായിരിക്കും നല്ലതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com