ആദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഗള്ളി ബോയ്‌ക്കൊപ്പം; കൈയ്യോടെ പിടികൂടി ജയസൂര്യ (വിഡിയോ) 

'ഒരുത്തന്‍ പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കുവാണേ' എന്ന് പറഞ്ഞ് ജയസൂര്യ ആദിയുടെ പിന്നിലെത്തി ഡാ എന്നൊരു വിളി
ആദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഗള്ളി ബോയ്‌ക്കൊപ്പം; കൈയ്യോടെ പിടികൂടി ജയസൂര്യ (വിഡിയോ) 

'ബെസ്റ്റി' എന്നാണ് മകന്‍ അദൈ്വതിനെ നടന്‍ ജയസൂര്യ വിശേഷിപ്പിക്കുന്നത്. അത്ര അടുപ്പമാണ് ഈ അച്ഛനും മകനും തമ്മില്‍. എന്നാല്‍ മകന്റെ ഒരു കള്ളത്തരം കൈയ്യോടെ പിടികൂടുന്ന വിഡിയോയാണ് ജയസൂര്യ ഇപ്പോള്‍ പങ്കുവച്ചിട്ടുള്ളത്. 

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആദി പഠിക്കുവാണെന്ന വ്യാജേന ബോളിവുഡ് ചിത്രം ഗള്ളി ബോയിലെ ഗാനം ആലപിച്ചിരിക്കുന്നതാണ് വിഡിയോയില്‍. ആദി പാടുന്നത് കേട്ട് വിഡിയോ ഓണ്‍ ആക്കി അവിടേക്കെത്തുകയായിരുന്നു താരം. 'ഒരുത്തന്‍ പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കുവാണേ' എന്ന് പറഞ്ഞ് ജയസൂര്യ ആദിയുടെ പിന്നിലെത്തി ഡാ എന്നൊരു വിളി. ഇത് കേട്ട് ഞെട്ടി തിരിഞ്ഞുനോക്കിയ ആദി ക്യാമറയുമായി നില്‍ക്കുന്ന ജയസൂര്യയെ കണ്ടതും ചിരിച്ചു മറിയുകയായിരുന്നു.

വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ പങ്കുവച്ചത്. ഇത് കണ്ട് ആരാധകരേറെയും 'അച്ഛന്റെ മോന്‍' എന്നാണ് കമന്റിടുന്നത്. 'ജയേട്ടന്‍ അവന്‍ ഇങ്ങനെ പടിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ ജയേട്ടന്‍ ഈ വീട് വിട്ട് പൊക്കുടെ', എന്നുതുടങ്ങിയ രസകരമായ കമന്റുകളും വിഡിയോയ്ക്ക് താഴെയെത്തി. അവന്‍ ഒരു പുസ്തകം എങ്കിലും കൈയ്യില്‍ വെച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്ക് എന്നുപറഞ്ഞ് താരത്തെ ആശ്വസിപ്പിക്കുന്നവരും ഈ നിരയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com