'വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്'; അഭ്യര്‍ത്ഥനയുമായി പൃഥ്വിരാജ്

ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ പൃഥ്വിരാജ് രംഗത്ത്
'വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്'; അഭ്യര്‍ത്ഥനയുമായി പൃഥ്വിരാജ്

ലൂസിഫര്‍ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ തീയെറ്ററില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ പൃഥ്വിരാജ് രംഗത്ത്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് ചെയ്യുന്നതെന്ന് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പൃഥ്വിരാജ് പറയുന്നു. ഇത്തരത്തില്‍ ക്ലിപ്പിങ്ങുകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യുന്നവരെ തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും കുറിപ്പില്‍ പറയുന്നു. ടീം ലൂസിഫറിന്റെ പേരിലാണ് കുറിപ്പ്. 

പൃഥ്വിരാജിന്റെ കുറിപ്പ്

സുഹൃത്തുക്കളെ, 
ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. 'ലൂസിഫര്‍' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി
പറഞ്ഞു കൊള്ളട്ടെ. 'ലൂസിഫര്‍' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. 
ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. 
സസ്‌നേഹം
Team L
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com