വോട്ട് ചെയ്യാതിരുന്നത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; പരിഹസിച്ച് അക്ഷയ് കുമാര്‍; വിഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 10:15 AM  |  

Last Updated: 02nd May 2019 10:18 AM  |   A+A-   |  

akshay-kumar

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സിനിമകളില്‍ നായകനായ താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കേസരി, ടൊയിലറ്റ് എക് പ്രേം കഥ, എയര്‍ലിഫ്റ്റ് തുടങ്ങി ഇത്തരം നിരവധി ചിത്രങ്ങള്‍ ശ്രദ്ധനേടുകയുമുണ്ടായി. എന്നാല്‍ അക്ഷയ്കുമാറിന്റെ സാമൂഹിക പ്രതിബദ്ധതയും ദേശസ്‌നേഹവും സിനിമകളില്‍ മാത്രമാണെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താരം വോട്ട് രേഖപ്പെടുത്താതിരുന്നതാണ് ഈ വിമര്‍ശനത്തിന് കാരണം. 

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. വോട്ട് ചെയ്യാത്തതിന്റെ കാരണമെന്തെന്ന് അക്ഷയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകന് താരം പരിഹാസ മറുപടി നല്‍കുന്നതാണ് വിഡിയോയില്‍. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ചലിയെ, ചലിയെ (നമുക്ക് പോകാം) എന്ന് പറഞ്ഞ് ഒഴിയുകയാണ് താരം. 

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം നല്‍കണം എന്ന് അഭിപ്രായപ്പെട്ട താരം തന്നെ ഇത്തരത്തില്‍ പ്രതികരിച്ചത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ത്ര മോദിയുമായി അക്ഷയ് നടത്തിയ ഒരു അഭിമുഖവും ഏറെ വൈറലായിരുന്നു.