'ഞാന്‍ തമിഴന്‍, അതില്‍ സന്തോഷിക്കുന്നു'; കനേഡിയന്‍ പൗരത്വം നിരസിച്ച് എ.ആര്‍ റഹ്മാന്‍; അക്ഷയ് കുമാര്‍ കണ്ടുപഠിക്കണമെന്ന് വിമര്‍ശനം

ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് റഹ്മാന്‍ കാനഡയില്‍ എത്തിയത്. അപ്പോഴാണ് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്
'ഞാന്‍ തമിഴന്‍, അതില്‍ സന്തോഷിക്കുന്നു'; കനേഡിയന്‍ പൗരത്വം നിരസിച്ച് എ.ആര്‍ റഹ്മാന്‍; അക്ഷയ് കുമാര്‍ കണ്ടുപഠിക്കണമെന്ന് വിമര്‍ശനം

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖം ചെയ്തതിന് പിന്നാലെയാണ് അക്ഷയ്‌യുടെ പൗരത്വം ചര്‍ച്ചയായത്. വലിയ രാജ്യസ്‌നേഹിയായിരുന്നിട്ടും ഇന്ത്യന്‍ പൗരന്‍ അല്ലേ എന്നാണ് ആരാധകര്‍ താരത്തോട് ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ കനേഡിയന്‍ പൗരത്വം നിരസിച്ച് രാജ്യത്തിന്റെ മനസു കീഴടക്കുകയാണ് ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്മാന്‍. 

ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് റഹ്മാന്‍ കാനഡയില്‍ എത്തിയത്. അപ്പോഴാണ് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. എന്നാല്‍ താന്‍ ഒരു തമിഴനാണെന്നും അതില്‍ താന്‍ സന്തോഷവാനാണ് എന്നുമായിരുന്നു റഹ്മാന്റെ മറുപടി. 

'നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും കരുതലും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരാളാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവര്‍ എല്ലാവരും അവിടെയാണ്. ഞാന്‍ അവിടെ ജീവിക്കുന്നതില്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണം. ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കളിത്തം ഉറപ്പു വരുത്തുന്നതില്‍ നമുക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താം' റഹ്മാന്‍ പറഞ്ഞു.

റഹ്മാന്റെ നിലപാട് വലിയ രീതിയില്‍ പ്രശംസ ഏറ്റുവാങ്ങുകയാണ്. അക്ഷയ് കുമാര്‍ ഇത് കണ്ടുപഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഹ്മാനോടുള്ള ആദരസൂചകമായി കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഖമിലുള്ള തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com