'വിക്ടോറിയന്‍ വിവാഹവേഷങ്ങളോട് ചെറുപ്പം മുതല്‍ ഇഷ്ടമാണ്', വെഡ്ഡിങ് ഗൗണിനെക്കുറിച്ച് പേളി: പേര്‍ളിഷ് വെഡ്ഡിങ് ടീസര്‍ കാണാം 

ഫുള്‍ നെക്ക് ഫുള്‍ സ്ലീവ് പാറ്റേണില്‍ ചെയ്തിരിക്കുന്ന ഗൗണ്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ബോഡികോണ്‍ മോഡലിലുള്ളതാണ്
'വിക്ടോറിയന്‍ വിവാഹവേഷങ്ങളോട് ചെറുപ്പം മുതല്‍ ഇഷ്ടമാണ്', വെഡ്ഡിങ് ഗൗണിനെക്കുറിച്ച് പേളി: പേര്‍ളിഷ് വെഡ്ഡിങ് ടീസര്‍ കാണാം 

പേര്‍ളിഷ് വിവാഹചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. വിവാഹദിനത്തില്‍ പേളി അണിയുന്ന വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ വിവാഹദിനത്തില്‍ എല്ലാവരും ആകാംഷയോടെ കാത്തിരുന്നതും പേളിയുടെ ബ്രൈഡല്‍ ലുക്കിനായാണ്. പേര്‍ളിഷ് വിവാഹത്തിന്റെ പുറത്തുവരുന്ന ചിത്രങ്ങളിലെല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേരുന്നതിനൊപ്പം പേളിയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും നിറയുകയാണ്.

ഐവറി നിറത്തില്‍ പേസ്‌ററല്‍ പിങ്ക് ബ്ലൂ നിറങ്ങളിലെ പൂക്കള്‍ പതിപ്പിച്ച അതിമനോഹരമായ ഗൗണ്‍ ആണ് പേളി അണിഞ്ഞിരുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്നുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്തി മോഡേണ്‍ പാറ്റേണിലാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിറയെ പേളുകള്‍ പതിപ്പിച്ചിട്ടുള്ള ഗൗണിലെ എബ്രോയിഡറി വര്‍ക്കുകള്‍ പൂര്‍ണ്ണമായും കൈകൊണ്ട് ചെയ്‌തെടുത്തതാണ്. ഫുള്‍ നെക്ക് ഫുള്‍ സ്ലീവ് പാറ്റേണില്‍ ചെയ്തിരിക്കുന്ന ഗൗണ്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ബോഡികോണ്‍ മോഡലിലുള്ളതാണ്. 

'ഈ വിവാഹം എനിക്ക് മാത്രമല്ല എന്നെ അറിയുന്ന എല്ലാവര്‍ക്കും ശ്രീനിഷിനും വളരെ സ്‌പെഷ്യലാണ്. എനിക്ക് ഞങ്ങളുടെ പ്രണയം ആഘോഷിക്കണമായിരുന്നു കുട്ടി ആയിരുന്നപ്പോള്‍ മുതല്‍ വിക്ടോറിയന്‍ വിവാഹ വേഷങ്ങള്‍ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലൊന്ന് ചെയ്യാന്‍ കഴിയുമോ എന്നാണ് ഞാന്‍ ചോദിച്ചത്. പക്ഷെ അതിനുശേഷം ഞാന്‍ ഇടപെട്ടിട്ടേ ഇല്ല. പിന്നെ ഞാന്‍ കാണുന്നത് ഈ ഗൗണ്‍ ആണ്. വളരെ മനോഹരമായാണ് അവര്‍ ഇത് ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ഹാന്‍ഡ്‌വര്‍ക്കാണ് ചെയ്തിരിക്കുന്നത്', വിവാഹവേഷത്തെക്കുറിച്ച് പേളി പറഞ്ഞു. 

പ്രമുഖ ഡിസൈനര്‍ ബ്രാന്‍ഡായ ലേബല്‍എം ആണ് പേളിയുടെ ബ്രൈഡല്‍ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. പേര്‍ളിഷ് വിവാഹത്തിന്റെ ടീസറും ഇപ്പോള്‍ പുറത്തുവിട്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com