സാരിയില്‍ സുന്ദരിയായി അന്ന ബെന്‍; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം 

അന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
സാരിയില്‍ സുന്ദരിയായി അന്ന ബെന്‍; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം 

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ താരമാണ് അന്ന ബെന്‍. പഞ്ച് ഡയലോഗുകളും മനോഹരമായ ചിരിയും നിഷ്‌കളങ്ക ഭാവങ്ങളും ഒക്കെയായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കികഴിഞ്ഞു ഈ ചുരുളന്‍മുടിക്കാരി. 

അന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു ഡിസൈനര്‍ ബൊട്ടീക്കിനായി നടത്തിയ ഫോട്ടോഷൂട്ടിന്റേതാണ് ചിത്രങ്ങള്‍. സാരിയിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക. 

പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് ബേബി മോള്‍ എന്ന അന്ന ബെന്‍. ആദ്യ ചിത്രം തന്നെ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ താരമാണ് അന്ന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com