മെറ്റ് ഗാലയിൽ എക്സ്ട്രാ ഹോട്ട് ലുക്കിൽ തിളങ്ങി കിം കര്‍ദാഷിയൻ; ആഘോഷത്തിന് പിന്നാലെ നാലാം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം 

കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നി കര്‍ദാഷിയനാണ് സന്തോഷവാർത്ത ആദ്യം ‌പങ്കുവച്ചത്
മെറ്റ് ഗാലയിൽ എക്സ്ട്രാ ഹോട്ട് ലുക്കിൽ തിളങ്ങി കിം കര്‍ദാഷിയൻ; ആഘോഷത്തിന് പിന്നാലെ നാലാം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം 

മേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയനും ഗായകന്‍ കെയിന്‍ വെസ്റ്റിനും കുഞ്ഞ് പിറന്നു. കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നി കര്‍ദാഷിയനാണ് സന്തോഷവാർത്ത ആദ്യം ‌പങ്കുവച്ചത്.  ആണ്‍കുഞ്ഞാണ് പിറന്നതെന്ന് കോര്‍ട്ട്‌നി അറിയിച്ചു. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണ് ഇത്. 

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ ഒതുങ്ങിയ ശരീരവുമായി തിളങ്ങിയ കിം ​ഗർഭിണിയായിരുന്നോ എന്ന ആശ്ചര്യമാണ് ആരാധകർക്ക് ആദ്യമുണ്ടായിരുന്നത്. എന്നാൽ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. 

അടുത്ത ബന്ധുക്കള്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വിവരം പുറത്തുവിടുന്നതെന്നുമാണ് റിപ്പോർട്ടുകൾ. കുഞ്ഞ് സുഖമായിരിക്കുന്നെന്ന് കിം ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com