''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നു

മമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.
''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നു

നുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് 'ഉണ്ട'. പേര് പ്രഖ്യാപിച്ചത് മുതലേ ഈ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പൊലീസ് കഥാപാത്രമാകുന്ന നന്‍മച്ചിത്രങ്ങളും പൊലീസുകാര്‍ പ്രതിയാകുന്ന ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്നെല്ലാം ഏറെ വ്യത്യസതമായൊരു കഥയാണ് ഇവിടെ സംവിധായകന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.

ഹര്‍ഷദ് തിരക്കഥയെഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. 

മമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു. ഗോകുല്‍, അഭിറാം, ലുക്മാന്‍, നൗഷാദ്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയാണ് ഗോകുലന്‍ ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമൊത്തുള്ള രസകരമായ അനുഭവങ്ങള്‍ പങ്കിവയ്ക്കുകയാണ് ഇദ്ദേഹം. ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം സെറ്റിലെത്തുന്ന മമ്മൂട്ടിയെ ആശങ്കയോടെയാണ് തങ്ങള്‍ കാത്തിരുന്നതെന്ന് അദ്ദേഹം പറയുന്നു. 

'ഞങ്ങളെല്ലാവരും ടെന്‍ഷനില്‍ ആയിരുന്നു. പക്ഷേ, കേട്ടറിഞ്ഞ ആള്‍ ആയിരുന്നില്ല അദ്ദേഹം. പെട്ടെന്ന് തന്നെ ഞങ്ങളെല്ലാം അദ്ദേഹത്തോട് ഏറെ അടുത്തു. ആരോടും ഏറ്റക്കുറച്ചിലില്ലാതെ ഒരുപോലെയാണ് അദ്ദേഹം പെരുമാറിയത്. ഡയലോഗ് പറയാനും മറ്റുമെല്ലാം അദ്ദേഹം ഞങ്ങളെ നന്നായി സഹായിച്ചിരുന്നു'- ഗോകുലന്‍ പറഞ്ഞു. പത്തേമാരി, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളില്‍ ഗോകുലന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 

പറവ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും നടനായും പ്രവര്‍ത്തിച്ച അഭിറാം രാധാകൃഷ്ണനാണ് ഉണ്ടയിലെ മറ്റൊരു പൊലീസുകാരന്‍. പൊലീസ് കോണ്‍സ്റ്റബിള്‍ ഉണ്ണികൃഷ്ണനായെത്തുന്ന അദ്ദേഹത്തിനും സിനിമയെക്കുറിച്ച് ചിലത് പറയാനുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രധാനമാണെന്നാണ് അഭിറാം പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള പേടിയും അടുത്തറിഞ്ഞപ്പോഴുണ്ടായ സന്തോഷവും അഭിറാമും പങ്കുവെച്ചു.

ചിത്രീകരണത്തിന്റെ ഭാഗമായി നടന്‍മാരെല്ലാം പൊലീസുകാരോട് അടുത്തിടപെഴകിയിരുന്നു. അതോടെ തങ്ങള്‍ക്ക് പൊലീസിനോടുള്ള മനോഭാവം മാറിമറഞ്ഞു എന്നാണ് അഭിറാം പറയുന്നത്. മാത്രമല്ല, പൊലീസുകാരോട് സഹാനുഭൂതിയുണ്ടായെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com