അര്‍നോള്‍ഡിനെ പറന്ന് ചവിട്ടി; നടുവിടിച്ച് വീണത് യുവാവ്; കൂസലില്ലാതെ 'ടെര്‍മിനേറ്റര്‍' ( വീഡിയോ)

ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നഗറെ പറന്ന് ചവിട്ടിയ യുവാവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ആരാധകര്‍
അര്‍നോള്‍ഡിനെ പറന്ന് ചവിട്ടി; നടുവിടിച്ച് വീണത് യുവാവ്; കൂസലില്ലാതെ 'ടെര്‍മിനേറ്റര്‍' ( വീഡിയോ)

ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നഗറെ പറന്ന് ചവിട്ടിയ യുവാവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ആരാധകര്‍.ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വര്‍ഷം തോറും നടത്താറുള്ള അര്‍നോള്‍ഡ് ക്ലാസിക് ആഫ്രിക്ക എന്ന പരിപാടിക്കെത്തിയതായിരുന്നു 71കാരനായ അര്‍ണോള്‍ഡ്.

ആരാധകരുമായി സ്‌നാപ് ചാറ്റ് വിഡിയോ പകര്‍ത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ഉയര്‍ന്ന് ചാടി ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അര്‍നോള്‍ഡ് മുന്നോട്ടാഞ്ഞെങ്കിലും തറയില്‍ വീണത് യുവാവ് തന്നെയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാജീവനക്കാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി. ഈ വിഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അര്‍ണോള്‍ഡിനെ ആക്രമിച്ച യുവാവിനെക്കുറിച്ചുളള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നീളുകയാണ്.  ഹോളിവുഡ് ആക്ഷന്‍ ,ത്രില്ലര്‍ ചിത്രങ്ങളിലൂടെ ലോകമൊട്ടുക്ക് ആരാധകരെ നേടിയ അര്‍ണോള്‍ഡിന്റെ ടെര്‍മിനേറ്റര്‍ സീരീസ് എക്കാലത്തെയും ബോക്‌സോഫീസ് ഹിറ്റാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com