'മരണമാണ് മറുഭാഗത്തെന്ന് അവര്‍ക്ക് അറിയാമായിരുന്നു, ജീവന്‍പണയംവെച്ച് പോരാടിയവര്‍ക്കുള്ള ആദരമാണ് വൈറസ്'; ആഷിക് അബു

വാക്‌സിനേഷന്‍ ഇല്ലാത്ത ഒരു രോഗം. ഇനി എന്ത് ചെയ്യണം എന്ന് പോലും ആര്‍ക്കും അറിയാത്ത അവസ്ഥ
'മരണമാണ് മറുഭാഗത്തെന്ന് അവര്‍ക്ക് അറിയാമായിരുന്നു, ജീവന്‍പണയംവെച്ച് പോരാടിയവര്‍ക്കുള്ള ആദരമാണ് വൈറസ്'; ആഷിക് അബു

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ കാലത്തെ അടയാളപ്പെടുത്തുന്ന ചിത്രം വൈറസ് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നിപ്പ വൈറസിനെ തടയാനായി ജീവന്‍ പണയംവെച്ച് പോരാടിയവര്‍ക്കുള്ള ആദരമാണ് വൈറസ് സിനിമ എന്ന് സംവിധായകന്‍ ആഷിക് അബു. 

'ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അത് മറികടന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ ദുരന്തമാകുമായിരുന്നു. ആരോഗ്യ വിഭാഗത്തെ ഉദ്യോഗസ്ഥര്‍ ക്ലാസ് ഫോര്‍ ജോലിക്കാര്‍, വൈറോളജിസ്റ്റ്‌സ്, കൂടാതെ സ്വകാര്യ ആശുപത്രികള്‍ നടത്തിയ സേവനങ്ങള്‍, അവിടത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും. അവരുടെയെല്ലാം സമര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ദുരന്തത്തെ മറികടക്കാന്‍ നമ്മെ സഹായിച്ചത്. മരണത്തിനോടാണ് എതിരിടുന്നതെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം.' ആഷിക് അബു പറഞ്ഞു. 

വാക്‌സിനേഷന്‍ ഇല്ലാത്ത ഒരു രോഗം. ഇനി എന്ത് ചെയ്യണം എന്ന് പോലും ആര്‍ക്കും അറിയാത്ത അവസ്ഥ. ഒരു പ്രദേശത്തെ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കും. ആതാണ് ചിത്രം പറയുന്നത്. ഒരു സമയത്ത് കോഴിക്കോട് ജില്ല മുഴുവന്‍ പ്രത്യേകിച്ച് പേരാമ്പ്രയിലും കോഴിക്കോട് നഗരത്തിലും വിലക്ക് നിലനിന്നിരുന്നു. സോഷ്യല്‍ ബോയ്‌കോട്ടിങ്ങ് നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു. മൂവായിരത്തില്‍ അധികം പേര്‍ക്കാണ് സംസ്ഥാന ഗവണ്‍മെന്റ് നിരോധനം കല്‍പ്പിച്ചത്. അവര്‍ക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും പ്രത്യേകമായി അയച്ചുകൊടുക്കുമായിരുന്നു. ഇതുവരെ കാണാത്ത സാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. കോണ്ടാജിയോണ്‍ പോലുള്ള ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അവസ്ഥയിലൂടെയാണ് ആ നാട് കടന്നുപോയത് എന്നു പറയാം.' ആഷിക് അബു പറഞ്ഞു. 

തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയുടെ ബന്ധു കോഴിക്കോട് മെഡിക്കല്‍ കൊളേജിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ഡോക്ടറായി ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ എന്താണ് അവിടെ നടന്നതെന്ന് കൃത്യമായി മഹ്‌സിന് അറിയാമായിരുന്നു. അങ്ങനെയാണ് വൈറസിലേക്ക് എത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍, രേവതി, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, റിമ കല്ലിങ്കില്‍, സൗബിന്‍, ഇന്ദ്രജിത്ത്, ജോജു തുടങ്ങിയ വലിയ തീരനിരയാണ് ചിത്രത്തിലുള്ളത്. റിമ കല്ലിങ്കലാണ് ചിത്രം നിര്‍മിക്കുന്നത്. നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കടന്നുപോയ നാളുകളെ ഓര്‍മിപ്പിച്ചുകൊണ്ട് വൈറസ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com