'ഇത് എന്റെ കരണത്തേറ്റ അടി, മുന്നിലുള്ളത് കഠിനമായ യാത്ര': പ്രകാശ് രാജ് 

തന്റെ നേർക്ക് പരിഹാസവും ട്രോളുകളും വന്നുതുടങ്ങുമ്പോഴും സ്വന്തം നിലപാടി‌ൽ തുടരുമെന്നാണ് താരത്തിന്റെ വാക്കുകൾ
'ഇത് എന്റെ കരണത്തേറ്റ അടി, മുന്നിലുള്ളത് കഠിനമായ യാത്ര': പ്രകാശ് രാജ് 

വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടന്നപ്പോൾ പരാജയം ഉറപ്പിച്ചിരിക്കുകയാണ് ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടൻ പ്രകാശ് രാജ്. തിരഞ്ഞെടുപ്പ് പരാജയത്ത തന്റെ കരണത്തേറ്റ പ്രഹരമായാണ് പ്രകാശ് രാജ് വിലയിരുത്തുന്നത്. തന്റെ നേർക്ക് പരിഹാസവും ട്രോളുകളും വന്നുതുടങ്ങുമ്പോഴും സ്വന്തം നിലപാടി‌ൽ തുടരുമെന്നാണ് താരത്തിന്റെ വാക്കുകൾ. 

"ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള എന്റെ പോരാട്ടം ഇനിയും തുടരും. മുന്നോട്ടുള്ള കഠിനമായ ആ യാത്ര തുടങ്ങിയിട്ടേയൊള്ളു. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്", അദ്ദേഹം കുറിച്ചു.

ബിജെപിയുടെ പി എസ് മോഹനും കോണ്‍ഗ്രസിന്റെ റിസ്വാന്‍ അഷ്‌റഫുമായിരുന്നു പ്രകാശ് രാജിന്റെ എതിരാളികൾ. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോഹന്‍ ആണ് ലീഡ് ചെയ്യുന്നത്.നിലവില്‍ മൂന്നാം സ്ഥാനത്താണ് പ്രകാശ് രാജ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ ലീഡ് നിലയിൽ പിന്നിലായിരുന്ന താരത്തിന് മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും മുന്നോറാൻ കഴിഞ്ഞില്ല. ഒടുവിൽ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com