'അഭിനന്ദനങ്ങള്‍, എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തുചെയ്യണം';  മോദിയോട് അനുരാഗ് കശ്യപ്

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടാണ് അനുരാഗ് കശ്യപിന്റെ പോസ്റ്റ് തുടങ്ങുന്നത്
'അഭിനന്ദനങ്ങള്‍, എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തുചെയ്യണം';  മോദിയോട് അനുരാഗ് കശ്യപ്

ബിജെപി സര്‍ക്കാരിനും നരേന്ദ്ര മോദിയിക്കും എതിരേ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുള്ള വ്യക്തിയാണ് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സിനിമയിലൂടെയും അല്ലാതെയും തന്റെ നിലപാടുകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മികച്ച വിജയം നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള അനുരാഗ് കശ്യപിന്റെ ട്വീറ്റാണ്. 

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടാണ് അനുരാഗ് കശ്യപിന്റെ പോസ്റ്റ് തുടങ്ങുന്നത്. വിജയത്തിന് പിന്നാലെ തന്റെ മക്കള്‍ക്ക് നേരിടേണ്ടിവരുന്ന ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മോദിയുടെ അനുയായികള്‍ മകളെ അധിക്ഷേപിക്കുകയാണെന്നും താന്‍ എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം. അനുരാഗ് കശ്യപിന്റെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരാള്‍ നടത്തിയിരിക്കുന്ന അശ്ലീല ചുവയോടെയുള്ള ഭീഷണിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

'പ്രിയപ്പെട്ട നരേന്ദ്രമോദി സാര്‍, നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. ഏവരെയും എന്തിനെയും ഉള്‍ക്കൊള്ളണമെന്ന അങ്ങയുടെ സന്ദേശത്തിനും നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളയാളെന്ന നിലയില്‍..എനിക്കൊന്നു കൂടി പറഞ്ഞു തരൂ.. നിങ്ങളുടെ വിജയമാഘോഷിക്കാന്‍ ഇത്തരം സന്ദശങ്ങളയച്ച് എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തു ചെയ്യണം..?' അനുരാഗ് കശ്യപ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com