സ്വത്തു തര്‍ക്കക്കേസില്‍ എനിക്കു വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി?; യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇന്ദ്രജ

സ്വത്തു തര്‍ക്കക്കേസില്‍ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി എന്നായിരുന്നു വാര്‍ത്ത
സ്വത്തു തര്‍ക്കക്കേസില്‍ എനിക്കു വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി?; യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇന്ദ്രജ

രു കാലത്ത് മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഇന്ദ്രജ. നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം. അതിനിടെ ഇന്ദ്രജയെ വാര്‍ത്തകളില്‍ നിറച്ചത് മമ്മൂട്ടിയുടെ പേരിലാണ്. സ്വത്തു തര്‍ക്കക്കേസില്‍ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യമില്ലെന്നാണ് ഇന്ദ്രജ പറയുന്നത്. 

മലയാളികള്‍ തന്നെ മറന്നു തുടങ്ങിയ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലൊരു വാര്‍ത്ത എത്തുന്നതെന്നും എന്നാല്‍ അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നുമാണ് അവര്‍ പറയുന്നത്. വീട്ടുകാര്‍ തന്റെ സമ്പത്ത് അപഹരിച്ചു എന്നായിരുന്നു പ്രചാരണം. ഒരു സൗന്ദര്യപ്പിണക്കം പോലും ഇല്ലാത്ത കുടുംബമാണ് തന്റേത് എന്നാണ് ഇന്ദ്രജയുടെ വാക്കുകള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

'മലയാള സിനിമ പതുക്കെ എന്നെ മറന്നുതുടങ്ങിയതായിരുന്നു. അപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്ത വരുന്നത്. വീട്ടുകാര്‍ എന്റെ സമ്പത്ത് അപഹരിച്ചതിനെ തുടര്‍ന്ന് ഇന്ദ്രജ കേസ് കൊടുത്തുവെന്നും മമ്മൂട്ടി എന്റെ വക്കീലായി കോടതിയിലെത്തുമെന്നും ഒരു ശതമാനം പോലും വാസ്തവമല്ലാത്ത വാര്‍ത്ത. എന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. പ്രായാധിക്യമുള്ള അച്ഛന്‍ ഞങ്ങളുടെ കൂടെയാണ്. അനിയത്തിമാര്‍ വിവാഹിതരായി ചെന്നൈയിലും അമേരിക്കയിലും കഴിയുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു സൗന്ദര്യപ്പിണക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാന്‍ കണ്ടിട്ടു പോലിമില്ല. ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓര്‍ക്കാനിടയായല്ലോ. അങ്ങനെ ആ വാര്‍ത്തയെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുകയാണിപ്പോള്‍.' ഇന്ദ്രജ പറഞ്ഞു. 12ഇ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവിന് ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com