കുഞ്ചാക്കോ ബോബനെതിരായ ആക്രമണം ; പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ

2018 ഒക്ടോബറിലായിരുന്നു താരത്തിനെതിരെ ആക്രമണം ഉണ്ടായത്. 
കുഞ്ചാക്കോ ബോബനെതിരായ ആക്രമണം ; പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ

കൊച്ചി : നടന്‍ കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. തോപ്പുംപടി സ്വദേശി ജോസഫിനെയാണ് കോടതി  കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. 2018 ഒക്ടോബറിലായിരുന്നു താരത്തിനെതിരെ ആക്രമണം ഉണ്ടായത്. 

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ നിരീക്ഷണ ക്യാമറകളക്കം പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. കേസിൽ താരമുൾപ്പടെ എട്ട് സാക്ഷികളെ കോടതി നേരത്തേ വിസ്തരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com