'ടീമേ... നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽ കയ്യിട്ട്‌ നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ'; ആദിൽ 

മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത്‌ സംഭവിക്കുമെന്നും താരം
'ടീമേ... നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽ കയ്യിട്ട്‌ നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ'; ആദിൽ 

യുവനടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം. സംവിധായകന്‍ അനില്‍ രാധാകൃഷ്ണൻ മേനോനും കോളജ് അധികൃതരും ചേര്‍ന്ന് നടനെ അധിക്ഷേപിച്ച സംഭവത്തിലാണ് ആദിലിന്റെ പ്രതികരണം. ബിനീഷിന്റെ കൂടെ സ്റ്റേജിൽ തോളിൽ കയ്യിട്ട്‌ നില്ല്ക്കാൻ തനിക്കൊരു അവസരം ഉണ്ടാകട്ടെ എന്നാണ് ആദിൽ കുറിച്ചിരിക്കുന്നത്. മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത്‌ സംഭവിക്കുമെന്നും താരം കൂട്ടിച്ചേർത്തു. 

'ടീമേ..നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽകയ്യിട്ട്‌ നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ...മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത്‌ സംഭവിക്കും...insha Allah... PS- Caste, Religion, Creed, Colour, Currency Classifications - until end of time', ബിനീഷിനെ ടാ​ഗ് ചെയ്ത് ആദിൽ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകനെക്കുറിച്ച് ആദിലിന്റെ കമന്റ് ബോക്‌സില്‍ ചോദ്യമുയര്‍ന്നപ്പോള്‍ "ആരോ ആയി എന്ന് ചിന്തിച്ച് വച്ചിരിക്കുന്ന ആരോ ഒരാള്‍ തന്നെ" എന്നായിരുന്നു താരത്തിന്റെ മറുപടി.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ പരിപാടിക്കിടയിലായിരുന്നു ബിനീഷിനെ അധിക്ഷേപിച്ച സംഭവം നടന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നാണ് അനില്‍ പറഞ്ഞത്. സംവിധായകൻ പ്രസം​ഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് കയറിച്ചെന്ന ബിനീഷ് നിലത്തിരുന്നാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബിനീഷിനെ പിന്തുണച്ചും അനിലിനെ വിമർശിച്ചും പ്രമുഖരടക്കം ധാരാളം പേർ രം​ഗത്തെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com